06:06 pm 3/6/2017
ആലപ്പുഴ: സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണാൻ പോകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തോട് പറയാൻ ഒന്നുമില്ലാത്തതിനാലാണ് പോകാത്തത്. അമിത് ഷായെ കാണാത്തത് മോശമായി കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.