അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ ടി.പി. സെൻകുമാർ

07:39 am 17/5/2017

തിരുവനന്തപുരം: അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ . സംസ്​ഥാനത്തെ മലയോര ഗ്രാമങ്ങളിലും പാലക്കാട് പോലുള്ള ജില്ലകളിലും അമിത പലിശക്ക് പണം നൽകുന്നവരുടെ ചതിയിൽ​െപട്ട് സാധാരണക്കാർ ദുരിതം അനുഭവിക്കുന്നതായുള്ള വാർത്തകളെ തുടർന്നാണ് സെൻകുമാറി‍​െൻറ ഇടപെടൽ. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ എല്ലാ ജില്ല പൊലീസ്​ മേധാവിമാരും സർക്കുലർ 10/2014, എക്സിക്യൂട്ടിവ് ഡിറക്ടിവ് നമ്പർ 12/2014 എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കണം. കേരള മണി ലെൻഡേഴ്സ്​ ആക്ട് 1958, കേരള െപ്രാഹിബിഷൻ ഓഫ് ചാർജിങ്​ എക്സോർബിറ്റൻറ് ഇൻറസ്​റ്റ്​ ആക്ട് ^2012 എന്നീ നിയമങ്ങൾ/ചട്ടങ്ങൾ പ്രകാരമാകണം കേസുകളെടുക്കേണ്ടത്. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട പരാതികൾ 8547546600 എന്ന നമ്പറിൽ അറിയിക്കാമെന്നും സെൻകുമാർ അറിയിച്ചു.