12:00 pm M 25/01/2017

വാഷിങ്ടൺ:. ഇന്ത്യൻ വംശജയായ നിക്കി ഹാലെെയയാണ് അടുത്ത നയതന്ത്ര പ്രതിനിധിയായി യു.എസ് തെരഞ്ഞെടുത്തത്.
വേെട്ടടുപ്പിലൂടെയാണ് നിക്കിയെ യു. എൻ നയതന്ത്ര പ്രതിനിധിയായി തെരഞ്ഞെടുത്തത്. 100ൽ 96വോട്ടും നിക്കിക്ക് ലഭിച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ അമേരിക്കയുടെ നയതന്ത്ര പ്രതിനിധിയാകുന്നത്.
നിക്കിക്ക് നയതന്ത്രത്തിൽ മുൻ പരിചയമില്ല. സൗത്ത് കരോലിന ഗവർണറായിരുന്നു ഡെമോക്രാറ്റിക് പ്രതിനിധിയായിരുന്ന നിക്കി ഹാലെ. ട്രംപിനെ വിമർശിച്ചിരുന്നയാളാണ് നിക്കി. ട്രംപിെൻറ പല ആശയങ്ങളുമായും അവർ വിയോജിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാന പദ്ധതിയിലേക്ക് യു.എൻ ധനശേഖരണം നടത്തുന്നത് ട്രംപ് എതിർത്തിരുന്നു.
എന്നാൽ, ട്രംപിൽ നിന്ന് വിഭിന്നമായി അമേരിക്ക ആഗ്രഹിക്കുന്ന ആശയങ്ങളെ യു.എന്നിൽ അവതരിപ്പിക്കാൻ നിക്കിക്ക് കഴിയുമെന്ന് കരുതുന്നതായി ഡെമോക്രാറ്റിക് സെനറ്റർ ബെൻ കാർഡിൻ പറഞ്ഞു. ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവ് അവർക്കുണ്ടെന്ന് റിപ്പബ്ലിക്കൻ ലിൻഡ്സെ ഗ്രഹാം പറഞ്ഞു.
