അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺന്‍റെ റഷ്യൻ സന്ദർശനം അടുത്ത ആഴ്ച ആരംഭിക്കും.

07:44 am 6/4/2017

വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺന്‍റെ റഷ്യൻ സന്ദർശനം അടുത്ത ആഴ്ച ആരംഭിക്കും. റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർജി ലവോർവുമായി ഏപ്രിൽ 12ന് ടില്ലേഴ്സൺ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരങ്ങൾ. ഭീകരവാദപ്രവർത്തനങ്ങൾക്കെതിരെയുള്ള ഉക്രെയിൻ, സിറിയ രാജ്യങ്ങളുടെ പോരാട്ടം സംബന്ധിച്ച കാര്യങ്ങളാണ് പ്രധാന ചർച്ചാവിഷയമാവുകയെന്നാണ് സൂചന.

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനുമായും ടില്ലേഴ്സൺ കൂടിക്കാഴ്ച നടത്തിയേക്കും. ഇരു രാജ്യങ്ങളും പൊതുവായി നേരിടുന്ന പ്രശ്നങ്ങളും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.