അമേരിക്ക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിൽ വൻ വർധന

01:05 pm 15/4/2017


വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്‍റായതിനു ശേഷം അമേരിക്ക യുദ്ധോപകരണങ്ങൾ വാങ്ങുന്നതിൽ വൻ വർധന. യുദ്ധവിമാനങ്ങളിൽ ഏറിയ പങ്കും ബോംബറുകളാക്കാനാണ് പുതിയ നീക്കം. ട്രംപ് പ്രസിഡന്‍റായതിനു ശേഷം ഇതിനോടകം തന്നെ ഒന്നിലേറെ തവണ അമേരിക്ക യുദ്ധോപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. ഇതിനു പുറമേയാണ് പുതിയ നീക്കം.

യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കുന്നതിനായി മുന്നൂറിലേറെ ബോംബ് ഇജക്ടർ റാക്കുകൾ വാങ്ങുമെന്നാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ന്യൂയോർക്ക്, പെൻസിൽവാനിയ, കാലിഫോർണിയ എന്നിവിടങ്ങളിൽ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിവരങ്ങൾ. 2020ഓടുകൂടി പദ്ധതി പൂർത്തിയാക്കുമെന്നും പ്രതിരോധമന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.