7:51 am 14/1/2017

ഫീനിക്‌സ് , അരിസോണ: മലയാളി ക്രിസ്ത്യന്‍ അസോസിയേഷന്റെ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 10 നു വൈകിട്ട് 4 .30 നു മേസാ ഡോബ്സണ്‍ ഹൈസ്കൂള്‍ ആഡിറ്റോറിയത്തില്‍ പ്രൗഢ ഗംഭീരമായി അരങ്ങേറി .സെക്രട്ടറി ശ്രീ .ജനു മാത്യു അവതാരകരായ ശ്രീ .തോമസ് അപ്രേമിനെയും കുമാരി .കിരണ്‍ കുര്യനേയും സദസ്സിനു പരിചയപെടുത്തിയതോടെ പരിപാടിക്ക് തുടക്കമായി . റെവ.ഫാദര്‍ .ജോര്‍ജ് ഉമ്മന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി .തുടര്‍ന്ന്
റെവ.ഫാദര്‍ .ജോര്‍ജ് എട്ടുപറയിലിന്‍റെ സ്വാഗത പ്രസംഗത്തിന് ശേഷം സന്നിഹിതരായിരുന്ന എല്ലാ വൈദീകരും ചേര്‍ന്ന് നിലവിളക്കില്‍ തിരി കൊളുത്തി പരിപാടി യുടെ ഉല്‍ഘാടനം നിര്‍വഹിച്ചു .
പ്രസിഡന്റ് റെവ.ഫാദര്‍ .സജി മര്‍ക്കോസ് തന്റെ പ്രസംഗത്തില്‍ എക്യുമെനിക്കല്‍ അസോസിയേഷന് സഹോദര സഭകളുടെ കൂട്ടായ്മയില്‍ എന്തുമാത്രം പ്രസക്തി ഉണ്ട് എന്ന് വിശദീകരിചു . വിശിഷ്ടാതിഥി ആയി എത്തിയ റെവ..ഫാദര്‍.ഷിന്റോ ടി .ഡേവിഡിന്റെ ക്രിസ്മസ് സന്ദേശം സദസ്സ്യരുടെ മനസ്സില്‍ സ്‌നേഹത്തിന്‍റെ ചിന്ത ഉണര്‍ത്തി .
വിവിധ പള്ളികളുടെ ഗായക സംഘങ്ങള്‍ ആലപിച്ച ശ്രവണ മധുരമായ കരോള്‍
ഗാനങ്ങള്‍ പരിപാടിക്ക് മിഴിവേകി . ഫീനിക്‌സ് മാത്തോമാ ചര്‍ച്ചിലെ സണ്‍ഡേസ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഗാനങ്ങളും സ്കിറ്റും മനോഹരമായിരുന്നു . സെന്‍റ് .പീറ്റേഴ്സ് യാക്കോബൈറ്റ് ചര്‍ച് അവതരിപ്പിച്ച അര്‍ദ്ധ ശാസ്ത്രീയ നൃത്തവും , സെന്റ് .തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച് അവതരിപ്പിച്ച “വചനം മാംസമായി ” എന്ന സ്കിറ്റും കാണികള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ആസ്വദിച്ചു . ഹോളി ഫാമിലി സീറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി അരങ്ങേറിയ നാടകം അവതരണ ഭംഗി കൊണ്ടും അഭിനയ മികവ് കൊണ്ടും ഗംഭീരം ആയി. റെവ.ഫാദര്‍ .സ്റ്റാലിന്‍ തോമസിന്‍റെ നേതൃത്വത്തില്‍ സ്‌തോത്രകാഴ്ച്ചയും ഉണ്ടായിരുന്നു .ട്രെഷറര്‍ ശ്രീ .കുര്യന്‍ ഏബ്രഹാം എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി .
റെവ.ഫാദര്‍.ശ്ലോമോ ജോര്‍ജിന്റെ പ്രാര്‍ത്ഥനക്കു ശേഷം ക്രിസ്തുമസ് പപ്പാ ചോക്കളേറ്റും ആയി എത്തിയപ്പോള്‍ കുട്ടികള്‍ സന്തോഷ തിമിര്‍പ്പില്‍ ആരവം ഉയര്‍ത്തി . പരിപാടിയില്‍ സന്നിഹിതരായിരുന്ന എല്ലാവര്ക്കും സ്‌നേഹ വിരുന്നു നല്‍കിയതോടെ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷത്തിന് തിരശീല വീണു.
