അറ്റ്‌ലാന്റയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി

09:11 pm 28/12/2016
Newsimg1_5036999
അറ്റ്‌ലാന്റ: ഹോളിഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24-നു വൈകുന്നേരം 7.30-നു ഗംഭീരമായി നടത്തി. ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയും, ഫാ. ജോണി പുതിയാപറമ്പിലും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിക്കുകയും, ക്രിസ്തുമസ് തിരുകര്‍മ്മങ്ങള്‍ നടത്തുകയും ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ എല്ലാ ചടങ്ങുകളിലും സംബന്ധിക്കുകയുണ്ടായി.

തിരുകര്‍മ്മങ്ങള്‍ക്കുശേഷം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണസമിതി കൈക്കാരന്മാരായ മാത്യു കുപ്ലിക്കാട്ടിലിന്റേയും തമ്പു പുളിമൂട്ടിലിന്റേയും നേതൃത്വത്തില്‍ ചുമതലയേറ്റു.

സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കൈക്കാരന്മാരായ ബേബി ഇല്ലിക്കാട്ടില്‍, തമ്പു പുളിമൂട്ടില്‍, ഡി.ആര്‍.ഇ ആന്‍സി ചെമ്മലക്കുഴി എന്നിവരും മറ്റ് പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്കി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക് തിരശീല വീണു. ഫാബിന്‍ വട്ടക്കുന്നത്ത് അറിയിച്ചതാണിത്.