05:12 pm 26/12/2016

തിരുവനന്തപുരം: അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാാഫിെൻറ യോഗത്തിലാണ് മുഖ്യമന്ത്രി ഇൗ അഭിപ്രായ പ്രകടനം നടത്തിയത്.
തൈക്കാട് ഗസ്റ്റ്ഹൗസിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വകുപ്പുകൾ തമ്മിൽ എകോപനം വേണമെന്നും നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയ പരിഗണന ഉണ്ടാവരുതെന്നും പിണറായി പറഞ്ഞു. ഒരു വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് മറ്റ് വകുപ്പുകളിൽ ഇെപടരുതെന്നും കൃത്യനിഷ്ഠ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലം മാറ്റത്തിന് മാർഗനിർദ്ദേശമുണ്ടാക്കുമെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയ വിരോധവും വ്യക്തിവിരോധവും തീർക്കാൻ പലരും ശിപാർശയുമായി വരും ഇവരെ തിരിച്ചറിയണമെന്നും പിണറായി കൂട്ടിച്ചേർത്തു. പാരിതോഷികങ്ങൾ സ്വീകരിക്കരുതെന്നും പിണറായി പേഴ്സണൽ സ്റ്റാഫിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
