8:12 am 9/5/2017
നെടുമ്പാശേരി: വിമാനയാത്രികൻ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ അബുദാബിയില്‍നിന്നു നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ വടകര സ്വദേശി നൗഷാദ് (38)ആണു പിടിയിലായത്.
പത്തു ലക്ഷം രൂപ വിലവരുന്ന 349.920 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് ഇയാളില്‍നിന്നു പിടികൂടിയത്. ഡെപ്യൂട്ടി കമ്മീഷണർമാരായ പി.ജെ. ഡേവിഡ് , എം. ഷൈരാജ്, അസി. കമ്മീഷണർ പി.സി. അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണു സ്വര്‍ണം കണ്ടെത്തിയത്.