09:55 am 19/3/2017
കോഴിക്കോട്: കൊളത്തറ അന്ധവിദ്യാലയത്തിൽ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. ക്ലാസ് മുറിയിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അധ്യാപകനായ ഫിറോസിനെതിരെ കുട്ടി പോലീസിൽ മൊഴി നൽകി. പരാതികിട്ടി മൂന്നു ദിവസമായിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.