03:32 pm 23/4/2017
പ്യോംഗ്യാംഗ്: സൈനിക ശക്തി തെളിയിക്കാൻ അമേരിക്കയുടെ വിമാനവാഹിനി കപ്പലായ കാള്‍ വിന്‍സന്‍ ആക്രമിച്ചു മുക്കാൻ തയാറാണെന്ന് ഉത്തരകൊറിയ വെല്ലുവിളിച്ചു. ഉത്തരകൊറിയയുടെ സമീപത്തേക്ക് നീങ്ങാന്‍ യുദ്ധക്കപ്പലിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഭീഷണി.
ഒറ്റ ആക്രമണത്തിലൂടെ യുഎസിന്റെ ആണവവാഹിനിയായ യുദ്ധക്കപ്പൽ മുക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു. യുഎസ് വിമാനവാഹിന വൃത്തികെട്ട മൃഗമാണെന്ന് ആക്ഷേപിച്ച ഉത്തരകൊറിയ ആക്രമണമുണ്ടായാൽ തങ്ങളുടെ സൈനിക ശക്തിയുടെ പ്രദർശനമായിരിക്കും നടക്കുകയെന്നും വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ മുഖപത്രത്തിൽ പറയുന്നു.


