ആഫ്ഗാനിസ്ഥാനിലെ ലഹ്മാന്‍ പ്രവിശ്യയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു.

08:40 am 21/2/2017
images (3)

കാബൂള്‍: ആഫ്ഗാനിസ്ഥാനിലെ ലഹ്മാന്‍ പ്രവിശ്യയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.

അജ്ഞാതനായ തോക്കുധാരി ഇവരുടെ വീടിനു നേരെ രണ്ടു പ്രാവശ്യം ഗ്രനേഡ് പ്രയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.