10:59 am 13/12/2016

പാലക്കാട്: തീയറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്. തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തീയറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്ബോള്‍ എഴുന്നേറ്റു നില്ക്കാന് പ്രേക്ഷകര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്ന് സംഘാടകര്‍ക്ക്
നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു മാനിക്കാത്തവരെ ബലപ്രയോഗത്തിലൂടെ അനുസരിപ്പിക്കാന്‍ സാധ്യമല്ല. ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണെന്നും എകെ ബാലന് പറഞ്ഞു.
നമ്മുടെ ദേശത്തിന്റെ വികാരം നമ്മള് മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കും.
വിദേശങ്ങളില്‍ പോകുമ്ബോള്‍ അവരുടെ ദേശീയഗാനത്തെ നാം ബഹുമാനിച്ചില്ലെങ്കില്‍ അത് മാന്യത ഇല്ലായ്മയായി വിലയിരുത്തപ്പെടും. സമാന രീതിയില്‍ ചിന്തിച്ചാല്‍ ദേശീയഗാനത്തിനു നാം എഴുന്നേറ്റു നില്‍ക്കേണ്ടതിന്റെ യുക്തി പിടികിട്ടുമെന്നുമാണ് മന്ത്രിയുടെ വാദം.
