ആർഎസ്‌എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു.

06:21 pm 12/5/2017

കണ്ണൂർ: പയ്യന്നൂരിന് സമീപം പാലക്കോട് ആർഎസ്‌എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കക്കൻപാറയിൽ ചൂരക്കാട് ബിജു (34) ആണ് മരിച്ചത്. സിപിഎം പ്രവർത്തകൻ സി.വി.ധൻരാജിനെ ഒരു വർഷം മുൻപ് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതിയാണ് ബിജു.

വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ബിജുവിനെ പാലക്കോട് പാലത്തിൽ വച്ച് അക്രമി സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.