08:03 am 2/3/2017

താനെ: പൂനെ സോണിലേക്കുള്ള ആർമി റിക്രൂട്ട്മെന്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ടു മൂന്നു സൈനികരെ സംശയിക്കുന്നതായി നാഗ്പൂർ പോലീസ്. സൈനികരായ രവിന്ദർ കുമാർ, ധരംവിർ സിംഗ്, നികം കുമാർ പാഡേ എന്നിവരെ സംശയിക്കുന്നതായി താനെ സിറ്റി പോലീസ് കമ്മീഷണർ പരം വീർ സിംഗ് പറഞ്ഞു. ഇവരെ ഉടൻ കസ്റ്റഡിയിലെടുത്തെക്കും.
സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 21 പേരെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്നു അഹമ്മദാബാദ്, ഗോവ, നാഗ്പൂർ തുടങ്ങി നിരവധി സെന്ററുകളിൽ നടന്ന പരീക്ഷ സേന റദ്ദു ചെയ്തിരുന്നു.
