തിരുവനന്തപുരം: കനത്ത ചൂടിന് അൽപം ആശ്വാസമായി വേനൽമഴയെത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മഴ പെയ്തു. കഴിഞ്ഞദിവസം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളിലാണ് പല സ്ഥലങ്ങളിലായി മഴയുണ്ടായത്. ഇന്ന് തെക്കന്‍ ജില്ലകളെ കൂടാതെ തൃശൂരും പാലക്കാടും മഴ ലഭിച്ചു.
മഴയ്ക്കൊപ്പം പലസ്ഥലങ്ങളിലും ശക്തമായ ഇടിയുംമിന്നലുമുണ്ടായി. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത ചൂടിൽ ചുട്ടുപൊള്ളുകയായിരുന്ന സംസ്ഥാനത്തിന് മഴ ആശ്വാസമായി.
–

