ഇടുക്കിയില്‍ സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം.

11:12 am 27/1/2017
images
കട്ടപ്പന: ഇടുക്കിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാരകത്താനത്ത് സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു പേര്‍ക്കു പരിക്കേറ്റു. രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന എട്ടാം മൈല്‍ സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.