ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും.

09:35 pm 5/3/2017

download

കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനമിറക്കാൻ തയാറാകാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും കേരള കോണ്‍ഗ്രസ്-എമ്മും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.

കോട്ടയം ജില്ലയിൽ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കിയിരിക്കുന്ന മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, പൂഞ്ഞാർ പഞ്ചായത്തുകളും പത്തനംതിട്ട ജില്ലയിൽ എട്ടു പഞ്ചായത്തുകളുമാണ് ഹർത്താലിന്‍റെ പരിധിയിൽ വരുന്നത്. പെരുനാട്, വടശേരിക്കര, വെച്ചൂച്ചിറ, നാറാണംമൂഴി, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം എന്നീ പഞ്ചായത്തുകളിലാണ് പത്തനംതിട്ടയിൽ ഹർത്താൽ.