ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ്

01:30 pm 9/3/2017
images (2)
ന്യൂഡൽഹി: അമേരിക്കയിൽ ഇന്ത്യൻ വംശജർക്കെതിരെ നടന്ന അക്രമങ്ങളിലും വംശീയാധിക്ഷേപ സംഭവങ്ങൾക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത്​ എന്തുകൊണ്ടെന്ന്​ കോൺഗ്രസ് നേതാവ്​ മല്ലികാർജുന ഗാർഗെ​.

പ്രസിഡൻറായി ഡോണൾഡ്​ ട്രംപ്​ ചുമതലയേറ്റ ശേഷം യു.എസിൽ ഇന്ത്യൻ പൗരൻമാർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്​. ഏതു വിഷയത്തിലും ട്വീറ്റിടുന്ന മോദി ഇക്കാര്യത്തിൽ പ്രതികരിച്ചു കണ്ടില്ല. എന്തുകൊണ്ടാണ്​പ്രധാനമന്ത്രിയെന്ന നിലയിൽ പോലും മോദി പ്രസ്താവനയിറക്കാത്തതെന്നും ഗാർഗെ ലോക്​സഭയിൽ ഉന്നയിച്ചു. പാർലമെൻറിെൻറ രണ്ടാം ബജറ്റ്​ സമ്മേളനത്തിെൻറ ആദ്യദിനമായ ഇന്ന്​ മോദിയും ലോക്​സഭയിൽ എത്തിയിരുന്നു.

യു.എസിലെ കാൻസസ്​ സിറ്റിയിൽ നടന്ന വെടിവെപ്പിൽ ആന്ധ്ര സ്വദേശി ശ്രീനിവാസ് കുച്ചിബോട്ല കൊല്ലപ്പെട്ടിരുന്നു. വാഷിങ്ടണിൽ സിഖുകാരനായ ദീപ്​റായ്ക്കും വെടിയേൽക്കുകയും സമാനമായ മറ്റൊരു സംഭവത്തിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്​ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്​ പ്രസ്​താവനയോ പ്രതികരണമോ ഉണ്ടായിട്ടില്ല. ഇന്ത്യയുടെ എതിർപ്പ്​ മറികന്ന്​ എച്ച്​1 ബി വിസക്കും അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു