07:12 am 10/2/2017
ഇസ്ലാമാബാദ്:നിരവധി അണ്വായുധങ്ങളാണ് ഇന്ത്യ സ്വരുക്കൂട്ടിയിരിക്കുന്നത്. മേഖലയിലെ സമാധാനം തകർക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു.
മാരകമായ ആയുധങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യ കാട്ടുന്ന അമിത ശ്രദ്ധ രാജ്യാന്തര സമൂഹം ശ്രദ്ധയോടെ വീക്ഷിക്കണം. രാജ്യാന്തര സമൂഹത്തിനു മുന്നിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ഗൂഢശ്രമം പൊളിഞ്ഞിരിക്കുകയാണെന്നും നഫീസ് സഖറിയ പറഞ്ഞു.
അതേസമയം, പാക്കിസ്ഥാന്റെ ആരോപണത്തെ ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് തള്ളിക്കളഞ്ഞു. ഇത് വെറും കള്ളക്കഥ മാത്രമാണെന്നും പാക്കിസ്ഥാൻ തുടർന്നു പോരുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽനിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനായാണ് അവരുടെ ശ്രമമെന്നും വികാസ് സ്വരൂപ് പറഞ്ഞു.

