12:31 pm 9/12/2016

കൊച്ചി: ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം. അഴിമതി കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വിജിലന്‍സ് വകുപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്നു പതിറ്റാണ്ട് പഴക്കമുളള കേസുകള്‍പോലും ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യമാണ് നിലവില്‍. അഴിമതി വിരുദ്ധ നിയമങ്ങള്‍ ശക്തമായി നടപ്പാക്കുന്നതില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന നിസംഗതയാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണം.
1996 മുതലുളള അഴിമതികേസുകളാണ് ഇനിയും തീര്‍പ്പാകാതെ ഹൈക്കോടതിയുടെ പരിഗണനയിലുളളത്. വിജിലന്‍സ് കോടതിയുത്തരവുകളിന്‍മേലുളള സ്റ്റേ ഓര്‍ഡറുകളും,അപ്പീലുകളും ആണ് ഇവയിലേറെയും. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട കേസുകളും ഏറെയുണ്ട്.പ്രോസിക്യൂഷന്‍ അനുമതി ലഭിക്കാത്ത 61 കേസുകളുണ്ട്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുളള വിജിലന്‍സ് കേസുകളില്‍ മൂന്നു മാസത്തിനകം പ്രോസിക്യൂഷന്‍ അനുമതി കാര്യത്തില്‍
തീരുമാനമെടുക്കണമെന്നാണ് സുപ്രീകോടതിയുടെ ഉത്തരവ്.
