ഇറാനിലുണ്ടായ വൻ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

10:51 am 6/4/2017


ടെഹ്റാൻ: ഇറാന്‍റെ വടക്കുകിഴക്കൻ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ വൻ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും എന്നാൽ 4.7 തീവ്രത വരെ രേഖപ്പെടുത്തിയ ഒന്നിലേറെ തുടർ ചലനങ്ങൾ ഉണ്ടായെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.