ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി.

07:02 am 27/3/2017

images

ഇറ്റാ: ഉത്തർപ്രദേശിലെ ഇറ്റായിൽ പിഞ്ചുകുഞ്ഞ് കൂട്ടമാനഭംഗത്തിനിരയായി. ജയ്തേര കോട്വാലിയിലെ നാഗ്ല ബീച്ച് വില്ലേജിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ആറു വയസുകാരിയായ കുഞ്ഞിനെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അയൽവാസിയായ യുവാവാണ് കുട്ടിയെ വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയത്.

കേസുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്.