ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും 200 കോ​ടി (ര​ണ്ട് ബി​ല്യ​ണ്‍) ഡോ​ള​റി​ന്‍റെ മി​സൈ​ല്‍ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു

06:42 pm 7/4/2017


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും 200 കോ​ടി (ര​ണ്ട് ബി​ല്യ​ണ്‍) ഡോ​ള​റി​ന്‍റെ മി​സൈ​ല്‍ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ക്ക് അ​ത്യാ​ധു​നി​ക ദീ​ര്‍​ഘ​ദൂ​ര മി​സൈ​ലു​ക​ളും ആ​യു​ധ​ങ്ങ​ളും ഇ​സ്ര​യേ​ല്‍ കൈ​മാ​റും. ഇ​സ്ര​യേ​ലി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ ക​രാ​റാ​ണി​ത്.

ഡി​ഫെ​ന്‍​സ് റി​സ​ര്‍​ച്ച് ആ​ന്‍റ് ഡെ​വ​ലെ​പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​നും ഇ​സ്ര​യേ​ല്‍ എ​യ്റോ​സ്പേ​സ് ഇ​ന്‍​ഡ​സ്ട്രീ​സു​മാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്. ഇ​ന്ത്യ​ന്‍ പ്ര​തി​രോ​ധ​മേ​ഖ​ല​യ്ക്ക് മു​ത​ല്‍​ക്കൂ​ട്ടാ​വു​ന്ന സു​പ്ര​ധാ​ന ക​രാ​റാ​ണി​ത്. അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ളും ലോ​ഞ്ച​റു​ക​ളും സാ​ങ്കേ​തി​ക വാ​ര്‍​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഇ​സ്ര​യേ​ല്‍ ഇ​ന്ത്യ​ക്ക് കൈ​മാ​റും. ശ​ത്രു​വി​മാ​ന​ങ്ങ​ളെ ത​ക​ര്‍​ക്കാ​ന്‍ ക​ര​യി​ല്‍ നി​ന്ന് വി​ക്ഷേ​പി​ക്കാ​വു​ന്ന ദീ​ര്‍​ഘ​ദൂ​ര മി​സൈ​ലു​ക​ളാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം.

കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യി​ൽ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ ത​ദ്ദേ​ശീ​യ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്തി​ലാ​കും മി​സൈ​ലു​ക​ള്‍ സ്ഥാ​പി​ക്കു​ക. 16 ലോ​ഞ്ച​റു​ക​ളും 500 മി​സൈ​ലു​ക​ളും ദീ​ര്‍​ഘ​ദൂ​ര ഡ്രോ​ണു​ക​ളും ഇ​ന്ത്യ​ക്ക് കൈ​മാ​റും. പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​യും വി​ക​സി​പ്പി​ക്കു​ന്ന റാ​ഫേ​ലു​മാ​യും ഇ​ന്ത്യ ക​രാ​ര്‍ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കെ​യാ​ണ് സു​പ്ര​ധാ​ന ക​രാ​ർ.