ഇ​ന്ത്യ​യും സൈ​പ്ര​സും ത​മ്മി​ൽ നാ​ല് ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചു.

07:33 pm 28/4/2017

ന്യൂ​ഡ​ൽ​ഹി: ഉ​ഭ​യ​ക​ക്ഷി ബന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യും സൈ​പ്ര​സും ത​മ്മി​ൽ നാ​ല് ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുടെയും സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് അ​ന​സ്താ​സി​യേ​ഡ്സിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് ഇരുരാജ്യങ്ങൾ തമ്മിൽ ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ച്. അ​ഞ്ച് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്.

ശാ​സ്ത്രം, വി​ദ്യാ​ഭ്യാ​സം, സം​സ്കാ​രി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​വാ​നും ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യി. ഇ​രു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വി​മാ​നസ​ർ​വീ​സു​ക​ൾ വ​ർ​ധി​പ്പി​ക്കു​വാ​നും കാ​ർ​ഷ​ക​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​വാ​നും ഇ​രു നേ​താ​ക്ക​ളും ത​മ്മി​ൽ ധാ​ര​ണ​യാ​യി.