07:11 am 9/3/2017
നാഗപട്ടണം: ഇന്ത്യൻ നാവികസേന രണ്ട് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു. സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണിത്. കഴിഞ്ഞ ദിവസം ലങ്കൻ നാവിക സേനയുടെ വെടിയേറ്റ് ഒരു തമിഴ് മത്സ്യത്തൊഴിലാളി മരിച്ചതിനു പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് ഏഴു കിലോമീറ്ററോളം ഉള്ളിലേക്കുകയറിയ ബോട്ടുകളാണ് പിടിച്ചെടുത്തതെന്ന് നാവികസേന അറിയിച്ചു. രണ്ടു ബോട്ടുകളിലായി 10 മത്സ്യത്തൊഴിലാളികളും പിടിയിലായി. തമിഴ്നാട്ടിലെ നാഗപട്ടണത്തിനു സമീപം കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ബോട്ടുകളാണ് പിടികൂടിയത്.

