ന്യൂഡൽഹി: ഇന്ത്യൻ നാവിക സേന കപ്പൽവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യ തദ്ദേശിയമായി നിർമിച്ച കൽവാരി അന്തർവാഹിനിയിൽനിന്നാണ് മിസൈൽ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായതോടെ രാജ്യം വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവിക സേന അറിയിച്ചു. അറബിക്കടലിൽനടന്ന പരീക്ഷണത്തിൽ ലക്ഷ്യത്തെ മിസൈൽ കൃത്യമായി തകർത്തു.