ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദേൽ ഫത്താ അൽസിസി അമേരിക്കയിലെത്തി.

08:25 am 4/4/2017

വാഷിംഗ്ടൺ: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനമെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. അൽസിസിയുടെ സന്ദർശനം സുപ്രധാനമായ ചില തീരുമാനങ്ങൾക്ക് വഴിവെക്കുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. രാജ്യങ്ങളുടെ പുരോഗതിക്കുതകുന്ന വിവിധ കരാറുകളിൽ തങ്ങൾ ഒപ്പു വച്ചെന്നും ട്രംപ് അറിയിച്ചു. ഈജിപ്തിന്‍റെ സുഹൃത്തായി എന്നും അമേരിക്ക ഉണ്ടാകുമെന്ന ഉറപ്പും അദ്ദേഹം അൽ സിസിക്കു നൽകി.

ഭീകരവാദപ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം നടത്തുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു ശേഷം ഇതാദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് അമേരിക്ക സന്ദർശിക്കുന്നത്.

അതിനിടെ അൽസിസിയുടെ സന്ദർശനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അമേരിക്കയിലെങ്ങും നടന്നത്. മുസ്ലീം ബ്രദർ ഹുഡിനെ അടിച്ചമർത്തുന്ന നിലപാട് സ്വീകരിച്ച അൽസിസിയുമായി ട്രംപ് സഹകരണത്തിനു മുതിരരുതെന്നും അൽസിസി മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധിപ്പേർ പങ്കെടുത്ത പ്രതിഷേധം.