07:37 am 12/2/2017

സിയോൾ: പ്രാദേശിക സമയം 7.55നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്.അമേരിക്കയുടെ പ്രസിഡൻറായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.
മിസൈൽ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ നൽകുന്നത്. ഇരു കൊറിയകളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിന് മിസൈൽ പരീക്ഷണം കാരണമാവുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം അമേരിക്കൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. സംഭവത്തിെൻറ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ അടിയന്തര സുരക്ഷ യോഗം വിളിച്ചു.
