ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.

09:27 am 16/4/2017

സിയൂൾ: ഉത്തരകൊറിയയിലെ തീര നഗരമായ സിൻപോയിലായിരുന്നു പരീക്ഷണം. എന്നാൽ മിസൈൽ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

ഉത്തരകൊറിയൻ രാഷ്ട്രസ്ഥാപകൻ കിം ഇൽ സുംഗിന്‍റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടത്തി സൈനിക പരേഡിൽ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സമയം പുലർച്ചെ 2.51ന് മിസൈൽ പരീക്ഷണം നടത്തിയത്. സൈനിക പരേഡിൽ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു.

കിം ​​​ഇ​​​ൽ​​​സും​​​ഗ് ജ​​​യ​​​ന്തി പ്ര​​​മാ​​​ണി​​​ച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ആ​​​റാ​​​മ​​​ത്തെ ആ​​​ണ​​​വ​​​മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പ​​​ര​​​ക്കേ പ്ര​​​ചാ​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എന്നാൽ പരീക്ഷണം നടത്തിയാൽ ഉത്തരകൊറിയയെ ആക്രമിക്കുമെന്നാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി. ഇതോടെ യുദ്ധത്തിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് കഴിഞ്ഞദിവസം ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവയ്ക്കാതെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം.