സിയോൾ: കൊറിയൻ മാധ്യമങ്ങളാണ് ഞായറാഴ്ച വാർത്ത പുറത്ത് വിട്ടത്. രാജ്യത്തിെൻറ റോക്കറ്റ് വ്യവസായത്തിൽ പുതിയ തുടക്കമാണ് പരീക്ഷണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ചൈന സന്ദർശിക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എൻജിൻ പരീക്ഷണം എന്നതും ശ്രദ്ധയമാണ്. മേഖലയിലെ പ്രശ്നങ്ങൾ ചൈനയുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. പല വിഷയങ്ങളിലും ഉത്തരകൊറിയക്ക് പരോക്ഷ പിന്തുണ നൽകുന്ന നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലടക്കം വൻ കുതിച്ചുചാട്ടമുണ്ടാക്കാൻ പുതിയ പരീക്ഷണം സഹായിക്കുമെന്ന പ്രതീക്ഷയാണ് ഉത്തരകൊറിയക്കുള്ളത്. പരീക്ഷണത്തിന് ശേഷം കിം ജോങ് ഉൻ ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ യു.എൻ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങളിൽ ദക്ഷിണകൊറിയ ആശങ്ക രേഖപ്പെടുത്തി.