ഉത്തരേന്ത്യയില്‍ ഭൂചലനം.

08:04 am 7/2/2017
images

ഡല്‍ഹി: ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം. ന്യൂഡല്‍ഹിയിലും ഉത്തരാഖണ്ഡിലും 5.8 തീവ്രത രേഖപ്പെടുത്തി. ഗുര്‍ഗോണ്‍, ഗാസിയാബാദ്, മുസോറി, മഥുര, ഋഷികേശ് എന്നീ നഗരങ്ങളിലും പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ രുദ്രപ്രായാഗാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം.