ഉത്തർപ്രദേശിൽ 300 അറവുശാലകൾ അടച്ചുപൂട്ടി.

7:00 pm _24/3/2017

download (1)
ലക്നോ: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനധികൃത അറവുശാലകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നു പോലീസിനു നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നു പോലീസ് നടത്തിയ പരിശോധനകളിലാണ് സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന 300 അറവുശാലകൾ അടച്ചുപൂട്ടിയത്.

അതേസമയം യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരിൽ മാംസത്തിനും വിലക്കേർപ്പെടുത്തി. മണ്ഡലത്തിൽ നൂറോളം അറവുശാലകളാണ് ഒറ്റ രാത്രി കൊണ്ട് പൂട്ടിയത്. ലൈസൻസ് പുതുക്കാതെ അനധികൃതമെന്ന പേരിലാണ് അറവുശാലകൾ പൂട്ടിയത്. ബീഫിനു പുറമെ കോഴി, ആട്, മത്സ്യം തുടങ്ങിയവയും ഗോരഖ്പൂരിൽ വിൽക്കുന്നില്ല.

കന്നുകാലി കടത്തിനെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുവാനും പോലീസിനു നിർദേശം നൽകി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജില്ലാ മജിസ്ട്രേറ്റുമാർക്ക് കത്ത് നൽകിയിട്ടുമുണ്ട്