ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

08:06 am 16/1/2017
images

തിരുവനന്തപുരം: ഡി.ഡി.സി അധ്യക്ഷ നിയമത്തിലെ അവഗണനയുടെ പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അനുനയിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് ഹൈകമാന്‍ഡ് അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. ഡി.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി തന്‍െറ നിലപാട് ഹൈകമാന്‍ഡിനെ അറിയിക്കും.

സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യവും അദ്ദേഹം ഉയര്‍ത്തുമെന്നാണ് കരുതുന്നത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ആണ് ഉമ്മന്‍ ചാണ്ടിയെ ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.