06:11 pm 2/1/2017

ബാംഗ്ലൂർ: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ കേസ് പരിഗണിക്കുന്നത് ബാംഗുളൂരു സെഷൻസ് കോടതി ഇൗ മാസം ഒമ്പതിലേക്ക് മാറ്റി. വ്യവസായി എം.കെ കുരുവിളയുടെ അഭിഭാഷകെൻറ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.
എം.കെ കുരുവിള നൽകിയ പരാതിയിൽ സോളാർ കേസിൽ നഷ്ടപരിഹാരമായി ഉമ്മൻചാണ്ടിയും അഞ്ച് പ്രതികളും ചേർന്ന് 1.6 കോടി രൂപ നൽകണമെന്ന് കഴിഞ്ഞ ഒക്ടോബർ 24ന് ബംഗുളൂരു സെഷൻസ് കോടതി വിധിച്ചിരുന്നു.
വിധിയെ ചോദ്യം ചെയ്തും തെൻറ ഭാഗം കേൾക്കാതെയാണ് വിധി എന്ന് കാണിച്ചും രണ്ട് ഹരജികൾ ഉമ്മൻചാണ്ടി കോടതിയിൽ സമർപ്പിച്ചിരുന്നു. ഹരജിയിൽ വാദം കേട്ട കോടതി കുറ്റക്കാരനല്ലെന്നതിനുള്ള തെളിവുകളുമായി കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പടുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 14നാണ് ഹാജരാകാൻ ആവശ്യപ്പെട്ടതെങ്കിലും അസൗകര്യമറിയിച്ച് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചത്. രാവിലെ 10.30 ഒാടെ തന്നെ അഭിഭാഷകരുമൊത്ത് ഉമ്മൻചാണ്ടി കോടതിയിൽ ഹാജരായിരുന്നു.
