ഉമ്മൻചാണ്ടിയെ ആർക്കും അവഗണിക്കാനാവില്ല -കെ.വി തങ്കബാലു

04:43 PM 04/01/2017
download (2)
തിരുവനന്തപുരം: ഉമ്മൻചാണ്ടിയെ ആർക്കും അവഗണിക്കാനാവില്ലെന്ന് എ.ഐ.സി.സി പ്രതിനിധി കെ.വി തങ്കബാലു. ഉമ്മൻചാണ്ടി സംസ്ഥാനത്തെ മാത്രം നേതാവല്ല. അദ്ദേഹം പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും തങ്കബാലു കൂട്ടിച്ചേർത്തു. നോട്ട് അച്ചടി വിഷയത്തിൽ ഉമ്മൻചാണ്ടി നടത്തിയ വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നോട്ട് അച്ചടി വിഷയത്തിലെ താങ്കളുടെ ആരോപണങ്ങൾ പാർട്ടി ഏറ്റെടുത്തില്ലല്ലോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനും ഉമ്മൻചാണ്ടി മറുപടി നൽകി. താൻ പുറത്തു കൊണ്ടുവന്ന ആരോപങ്ങൾ പാർട്ടിക്ക് ബോധ്യപ്പെടുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ആര് ഉന്നയിക്കുന്നു എന്നതല്ല എന്ത് ഉന്നയിക്കുന്നു എന്നതാണ് പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുത്തില്ലെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ യോഗത്തിൽ കൊണ്ടു വരുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.