കൊല്ലം: ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവു നായ കടിച്ചുകൊണ്ടുപോയി. കൊല്ലം ചവറയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഉറങ്ങിക്കിടന്ന ഒന്നരവയസ്സുള്ള കുഞ്ഞിനെ വേലിക്കെട്ടുവരെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി . ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ദേഹത്ത് ആഴത്തിലുള്ള 19 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.