07:22 am 30/3/2017
ലക്നോ: യുപിയിലെ കുൽപഹാറിൽ വ്യാഴാഴ്ച പുലർച്ചെ 2.07 ന് ആയിരുന്നു അപകടം. മധ്യപ്രദേശിലെ ജബൽപുരിൽനിന്നും ഡൽഹിക്കുപോകുകയായിരുന്ന മഹാകൗശിൽ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്റെ ഏഴു ബോഗികൾ പാളം തെറ്റി.
സംഭവത്തിൽ 18 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ ആറു പേരുടെ നില ഗുരുതരമാണ്. ഇവരെ മഹോബ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് എസി കന്പാർട്ട്മെന്റുകളും മൂന്നു ജനറൽ കന്പാർട്ട്മെൻറുകളുമാണ് പാളം തെറ്റിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.