കൊച്ചി: എറണാകുളത്ത് ഉത്സവത്തിന് കൊണ്ടുവന്ന ആനകള്‍ ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. എറണാകുളം ചളിക്കവട്ടം പടിഞ്ഞാറെ കുഴുവേലി ക്ഷേ ത്രത്തില്‍ ഉത്സവത്തിനെത്തിച്ച രണ്ട് ആനകളാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പാന് പരിക്കേല്‍ക്കുകയും ചെയ്തു. എഴുന്നള്ളിപ്പിനിടെ അടുത്തുനിന്ന ആന മറ്റൊരു ആനയെ കുത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇതോടെ കുത്തേറ്റ ആന ക്ഷേത്രത്തിന് പുറ ത്തേയ്ക്ക് ഓടുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു.
എലിഫെന്റ് സ്ക്വാഡ് എത്തിയാണ് രണ്ടാനകളെയും മയക്കുവെടിവച്ച് തളച്ചത്. ആനയെ തളയ്ക്കാനുള്ള ശ്രമത്തിനിടെ പാപ്പാന് രതീഷിന് പരിക്കേറ്റു. തി ക്കിലും തിരക്കിലുംപെട്ട് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആനകളുടെ അക്രമണത്തില്‍ ക്ഷേത്രകവാടത്തിനും സമീപത്തെ ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.