03:36 pm 15/5/2017
ന്യൂഡൽഹി: അൽക്വയ്ദ തലവനായിരുന്ന ഉസാമ ബിൻലാദന്റെ പേരിൽ ആധാർ കാർഡ് സംമ്പാദിച്ച യുഐഡിഎഐ (UIDAI) ഓപ്പറേറ്റർ അറസ്റ്റിൽ. സദാം മൻസൂരിയെന്ന 35 കാരനാണ് പിടിയിലായത്. രാജസ്ഥാൻ ബിൽവാരയിലെ മണ്ഡലിലായിരുന്നു സംഭവം.
മണ്ഡലിൽ ആധാർ രജിസ്ട്രേഷൻ സെന്റർ നടത്തിവരികയാണ് മൻസൂരി. വേരിഫിക്കേഷൻ ഡിപ്പാർട്ട്മെന്റാണ് മൻസൂരിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ലാദന്റെ അബോട്ടാബാദിലെ വിലാസം ഉപയോഗിച്ചാണ് ഇയാൾ ആധാർ സംഘടിപ്പിച്ചത്. ലാദന്റെ ചിത്രം അവ്യക്തമാക്കിയാണ് നൽകിയിരുന്നത്. വിരൽ അടയാളം നൽകിയിരുന്നുമില്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.