10:28 am 25/4/2017
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എം.എം മണിയുടേത് നാടൻ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നൽകിയ മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികൾ പർവതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു.
മണിയുടേത് നാടൻ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിടേഷ് അടക്കമുള്ളവർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ മന്ത്രിയായി കൊണ്ടു നടക്കുന്നുമെന്നും തിരുവഞ്ചൂർ ചോദിച്ചു.