07:00 pm 26/12/2016
തിരുവനന്തപുരം: എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന് കത്ത് നൽകി. അഞ്ചേരി ബേബി വധക്കേസിൽ എം.എം മാണിയുടെ വിടുതൽ ഹരജി കോടതി തള്ളിയ സഹചര്യത്തിൽ മന്ത്രി പദത്തിൽ തുടരുന്നത് അധാർമ്മികമാണെന്ന് വി.എസ് പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് നൽകിയകത്തിൽ ചൂണ്ടിക്കാട്ടുന്നു. മണിക്കെതിരായ കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് വി.എസ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ ഭരണഘടനാപരമായ പദവിയിൽ തുടരരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകുകയെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അടുത്ത ആഴ്ച ചേരുന്ന കേന്ദ്രകമ്മറ്റിയോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണ് സൂചന. അതേസമയം, മന്ത്രി മണി കേസിൽ
വിചാരണ നേരിടുന്ന സാഹചര്യത്തിൽ തൽസ്ഥാനത്തു നിന്ന് മാറ്റേണ്ടതിലെന്ന നിലപാടിലാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സംസ്ഥാനസമിതി അംഗങ്ങൾ.