01:04 pm 10/12/2016
വാഷിങ്ടൺ: വിദേശികൾക്ക് അമേരിക്കയിൽ തൊഴിലെടുക്കുവാനുള്ള എച്ച്–1ബി വിസയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി നിയുക്ത പ്രസിഡൻറ് ഡൊണൾഡ് ട്രംപ്. ഇനി മുതൽ എച്ച്-1ബി വിസ അനുവദിക്കാനാവില്ലെന്ന് ട്രംപ് അറിയിച്ചു. എച്ച്-1ബി വിസ ഉപയോഗിച്ച് രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികൾക്ക് പകരം അമേരിക്കൻ പൗരൻമാർ തൊഴിൽ മേഖലയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. അവസാനത്തെ അമേരിക്കൻ പൗരനെ വരെ സംരക്ഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യൻ െഎ.ടി മേഖലയിലടക്കം വൻ തിരിച്ചടിക്ക് കാരണമായേക്കാവുന്ന തീരുമാനമാണ് ഇപ്പോൾ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാഷിങ്ടണിൽ പാർട്ടി പ്രവർത്തകർക്ക് മുന്നിൽ സംസാരിക്കുേമ്പാഴാണ് ട്രംപ് വിസ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.
രാജ്യത്തെ പ്രധാനപ്പട്ട രണ്ട് െഎ.ടി കമ്പനികൾ വിദേശ തൊഴിലാളികളെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ നിയമനടപടികൾ നേരിടുകയാണെന്നും ട്രംപിെൻറ വ്യക്തമാക്കി.
മെക്സിക്കോയിൽ നിന്ന് വരുന്ന കുടിയേറ്റക്കാരെ കുറിച്ചും ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചു. അനധികൃതമായ കുടേയറ്റം തടയുമെന്നും അതുവഴി രാജ്യത്തേക്ക് വരുന്ന മയക്കുമരുന്നിെൻറ അളവ് ഒരു പരിധി വരെ കുറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തികളിലെ ആക്രമണങ്ങൾ തടയുന്നതിനായുള്ള നടപടികളെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

