എത്യോപ്യയിൽ മാലിന്യക്കൂന ഇടിഞ്ഞു വീണു മരിച്ചവരുടെ എണ്ണം 82 ആയി.

08:10 am 15/3/2017

download (4)

അഡിസ് അബാബ: എത്യോപ്യയിൽ ശനിയാഴ്ച മാലിന്യക്കൂന ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി. എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിലാണ് സംഭവം. അപകടത്തിൽ നിരവധി ആളുകളെ കാണാതായിട്ടുണ്ട്. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണെന്നു ടെലികോംമന്ത്രി നെജ്റി ലെൻചോ പറഞ്ഞു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ ഒരു സ്ത്രീയെ ജീവനോടെ അവശിഷ്ടങ്ങൾക്കിടയിൽനിന്നു രക്ഷിച്ചതായും ലെൻചോ പറഞ്ഞു.

അപകടത്തെ തുടർന്നു രാജ്യത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ അൻപതുവർഷമായി ചപ്പുചവറുകളും പാഴ്വസ്തുക്കളും ഉപേക്ഷിച്ചിരുന്ന പ്രദേശത്താണ് അപകടമുണ്ടായത്.