03:33 pm 24/4/2017
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിെൻറ ടയർ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 11.15 ന് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട വിമാനം റൺവേയിലൂടെ നീങ്ങവെയാണ് അപകടമുണ്ടായത്.
വിമാനത്തിൻറെ എഞ്ചിൻ തകരാറ് ശ്രദ്ധയിൽപെട്ട പൈലറ്റ് വിമാനം ടെർമിനിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു.
ഇതേതുടർന്ന് വിമാനത്തിൽ നിന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. 125 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളം കരിപ്പൂരിൽ വ്യോമ ഗതാഗതം തടസപ്പെട്ടു. യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.