06:55 pm 29/5/2017
കൊച്ചി: മുസ്ലിം ഏകോപന സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതി സംഘടിപ്പിച്ച് മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
മുസ്ലിം ഏകോപന സമിതി മണപ്പാട്ടി പറമ്പില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്ടസ് കോളജിനു സമീപത്തു ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്നു ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ അക്രമത്തിലും പോലീസ് നടപടിയിലും പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ആയിരത്തോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. – See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=207006#sthash.ns2OFnP6.dpuf