എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ്: എട്ടാംവട്ടവും വെള്ളാപ്പള്ളി

07:36 am 27/5/2017

ചേര്‍ത്തല: എസ്എന്‍ഡിപി യോഗത്തിനു കീഴിലുള്ള എസ്എന്‍ ട്രസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ പാനലിന് വിജയം. ജനറല്‍ സെക്രട്ടറിയായി തുടര്‍ച്ചയായ എട്ടാംവട്ടവും വെള്ളാപ്പള്ളി നടേശന്‍ വിജയിച്ചു. അസിസ്റ്റന്റ് സെക്രട്ടറിയായി തുഷാര്‍ വെള്ളാപ്പള്ളിയും തെരഞ്ഞെടുക്കപ്പെട്ടു. ഡോ.എംഎന്‍ സോമനെ ചെയര്‍മാനായും ജി. ജയദേവനെ ട്രഷററായും തെരഞ്ഞെടുത്തു.
21 വര്‍ഷമായി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് വെള്ളാപ്പള്ളി. മൂന്നു വര്‍ഷമാണ് ട്രസ്റ്റ് ഭരണസമിതിയുടെ കാലാവധി. ട്രസ്റ്റില്‍ ആജീവനാന്ത പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമുള്‍പ്പെടെ 1601 അംഗങ്ങളാണുള്ളത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. കനത്ത പോലീസ് വലയത്തിലായിരുന്നു തെരഞ്ഞെടുപ്പ്.