04:47 pm 5/5/2017
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം ഇത് 96.59 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്.
1174 സ്കൂളുകൾ നൂറുശതമാനം വിജയം നേടിയപ്പോൾ 100 മേനി വിജയം നേടിയ സർക്കാർ സ്കൂളുകൾ 405 ആണ്. ടി.കെ.എം.എച്ച്.എസ് മലപ്പുറമാണ് എ പ്ലസ് ഏറ്റവും കൂടുതൽ നേടിയ സ്കൂൾ.
ഉപരിപഠനത്തിന് അർഹത നേടിയവർ 4,37156. സേ പരീക്ഷ മെയ് 22 മുതൽ 26 വരെയാണ്. പ്ലസ് വൺ പ്രവേശനത്തിനായി മെയ് എട്ട് മുതൽ അപേക്ഷ ഒാൺലൈനായി നൽകാം.
2933 കേന്ദ്രങ്ങളിലായി 455906 കുട്ടികളാണ് പരീക്ഷ എഴുതിയത്. www.results.itschool.gov.in വെബ്സൈറ്റിലൂടെ ഫലമറിയാന്‍ ഐ.ടി@സ്കൂള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ Saphalam 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്കൂള്‍, -വിദ്യാഭ്യാസജില്ല, -റവന്യൂ ജില്ല തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് Saphalam 2017 എന്നുനല്കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.
ഹൈസ്കൂൾ, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കുപുറമെ ഈവര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇൻറര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒമ്പതിനായിരത്തോളം എല്‍.പി, യു.പി സ്കൂളുകളിലും ഫലമറിയാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. www.keralapareekshabhavan.in, www.keralaresults.nic.in, www.results.nic.in, www.prd.kerala.gov.in വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും.