എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

10.31 PM 10/01/2017
endosulfan_victim_100117
ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്ക് മൂന്നു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ച നഷ്ടപരിഹാര തുകയായ അഞ്ചു ലക്ഷം രൂപ കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് നൽകണമെന്നാണ് ഉത്തരവ്. നഷ്ടപരിഹാര തുക കീടനാശിനി കമ്പനികളിൽ നിന്നും ഈടാക്കാം. കമ്പനി നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇക്കാര്യത്തിൽ കമ്പനികൾക്ക് കോടതി നോട്ടീസ് അയച്ചു.

ഇരകൾക്ക് ആജീവനാന്ത ആരോഗ്യപരിരക്ഷ നൽകണമെന്നും സംസ്‌ഥാന സർക്കാർ നടപടികളുമായി മുന്നോട്ടു പോവണമെന്നും ഉത്തരവിൽ പറയുന്നു. ഡിവൈഎഫ്ഐ സമർപ്പിച്ച ഹർജിയിലാണ് സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റീസ് ജെ. എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.