02:00 pm 12/4/2017

കൊച്ചി: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍-എസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡ കൊച്ചിയിലെത്തി. രാവിലെ നെടുന്പാശേരി വിമാനത്താവത്തിലെത്തിയ അദ്ദേഹത്തെ ജനതാദൾ-എസ് പ്രവർത്തകർ സ്വീകരിച്ചു.
മറൈൻ ഡ്രൈവിൽ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഇന്നു വൈകുന്നേരം ആറിനാണ് പരിപാടി.
